Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Messi

ഒ​രു യു​ഗ​ത്തി​ന്‍റെ അ​വ​സാ​ന വി​സി​ൽ; ലി​യോ, നി​ന്‍റെ മാ​യാ​ജാ​ല​ത്തി​ന് ന​ന്ദി

ബ്യൂ​ണ​സ് ഐ​റി​സ്: ഫു​ട്ബോ​ൾ മൈ​താ​ന​ത്ത് ചി​ല താ​ര​ങ്ങ​ൾ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കും. ചി​ല​ർ റി​ക്ക​ർ​ഡു​ക​ൾ സൃ​ഷ്ടി​ക്കും. എ​ന്നാ​ൽ അ​പൂ​ർ​വം ചി​ല​ർ മാ​ത്രം ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ത​ന്നെ മു​ഖ​മാ​യി മാ​റും. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു താ​ര​മാ​ണ് സാ​ക്ഷാ​ൽ ല​യ​ണ​ൽ ആ​ന്ദ്ര​സ് മെ​സി. ര​ണ്ട് പ​തി​റ്റാ​ണ്ടി​ന​ടു​ത്ത് അ​ർ​ജ​ന്‍റീ​ന​യു​ടെ നീ​ല​യും വെ​ള്ള​യും നി​റ​ങ്ങ​ളു​ള്ള ജ​ഴ്സി​യി​ൽ പ​ന്തു​മാ​യി പാ​ഞ്ഞ ആ ​മ​നു​ഷ്യ​ൻ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ നി​ന്ന് പി​ന്മാ​റു​ന്ന ഘ​ട്ട​ത്തി​ലെ​ത്തു​മ്പോ​ൾ അ​വ​സാ​നി​ക്കു​ന്ന​ത് ഒ​രു ക​രി​യ​ർ മാ​ത്ര​മ​ല്ല.

ലോ​ക ഫു​ട്ബോ​ളി​ലെ അ​തു​ല്യ​മാ​യ ഒ​രു അ​ധ്യാ​യം കൂ​ടി​യാ​ണ്. റൊ​സാ​രി​യോ​യി​ൽ നി​ന്ന് തു​ട​ങ്ങി​യ യാ​ത്ര ബാ​ഴ്സ​ലോ​ണ​യു​ടെ മൈ​താ​ന​ങ്ങ​ളി​ലൂ​ടെ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലേ​ക്കാ​യി​രു​ന്നു. ക്ല​ബ് ഫു​ട്ബോ​ളി​ൽ നേ​ട്ട​ങ്ങ​ൾ ഒ​ന്നി​ന് പി​ന്നാ​ലെ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ഴും അ​ർ​ജ​ന്‍റീ​ന ജ​ഴ്സി​യി​ലെ മെ​സി​യു​ടെ യാ​ത്ര അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. പ്ര​തീ​ക്ഷ​ക​ളും നി​രാ​ശ​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും ക​ണ്ണീ​രും നി​റ​ഞ്ഞ വ​ഴി​യാ​യി​രു​ന്നു അ​ത്.

2010ലെ ​ലോ​ക​ക​പ്പി​ൽ മെ​സി​ക്കൊ​പ്പം അ​ർ​ജ​ന്‍റീ​ന​യു​ടെ പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് ഡീ​ഗോ മ​റ​ഡോ​ണ​യു​മു​ണ്ടാ​യി​രു​ന്നു. ലോ​ക​കി​രീ​ടം സ്വ​പ്നം ക​ണ്ട ടീം ​പ​ക്ഷേ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ വീണു. മെ​സി​യു​ടെ പ്ര​തി​ഭ​യെ​ക്കു​റി​ച്ച് ലോ​കം വാ​ഴ്ത്തു​മ്പോ​ഴും ദേ​ശീ​യ ടീ​മി​നൊ​പ്പം ഒ​രു വ​ലി​യ കി​രീ​ടം എ​ന്ന സ്വ​പ്നം അ​പ്പോ​ഴും അ​ക​ലെ​യാ​യി​രു​ന്നു. 2014 മെ​സി അ​ർ​ജ​ന്‍റീ​ന​യു​ടെ പ്ര​തീ​ക്ഷ​ക​ളു​ടെ കേ​ന്ദ്ര​ബി​ന്ദു​വാ​യി. മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ ടീ​മി​നെ ഫൈ​ന​ലി​ലെ​ത്തി​ച്ചെ​ങ്കി​ലും ജ​ർ​മ​നി​ക്കെ​തി​രാ​യ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ലെ തോ​ൽ​വി ആ ​സ്വ​പ്ന​ത്തി​ന് വീ​ണ്ടും തി​രി​ച്ച​ടി​യാ​യി.

പി​ന്നീ​ട് കോ​പ്പ അ​മേ​രി​ക്ക​യി​ലും നി​രാ​ശ​ക​ൾ തു​ട​ർ​ന്നു. തു​ട​ർ​ച്ച​യാ​യ പ​രാ​ജ​യ​ങ്ങ​ളും ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളും മെ​സി​യെ ത​ള​ർ​ത്തി. ഒ​രു ഘ​ട്ട​ത്തി​ൽ ദേ​ശീ​യ ടീ​മി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന​താ​യി താരം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും വീ​ണ്ടും മ​ട​ങ്ങി​യെ​ത്തി. അ​തി​നു​ശേ​ഷം കാ​ര്യ​ങ്ങ​ൾ മാ​റി. 2021ലെ ​കോ​പ്പ അ​മേ​രി​ക്ക കി​രീ​ടം നേ​ടി. എ​ന്നാ​ൽ മെ​സി​യു​ടെ അ​ന്താ​രാ​ഷ്ട്ര ക​രി​യ​റി​ന്‍റെ യ​ഥാ​ർ​ഥ കി​രീ​ട​നി​മി​ഷം വ​ന്ന​ത് 2022ൽ ​ഖ​ത്ത​റി​ലാ​യി​രു​ന്നു.

ലോ​ക​ക​പ്പി​ലെ ഓ​രോ മ​ത്സ​ര​വും ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ​പ്പോ​ൾ മെ​സി ടീ​മി​ന്‍റെ നാ​യ​ക​നാ​യും ക​ളി​ക്കാ​ര​നാ​യും മു​ന്നി​ൽ നി​ന്നു. ഫൈ​ന​ലി​ൽ ഫ്രാ​ൻ​സി​നെ മ​റി​ക​ട​ന്ന് അ​ർ​ജ​ന്‍റീ​ന ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ൾ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​നാ​ണ് അ​വ​സാ​ന​മാ​യ​ത്. ലോ​ക​ക​പ്പ് ട്രോ​ഫി കൈ​ക​ളി​ലു​യ​ർ​ത്തി​യ മെ​സി​യു​ടെ ചി​ത്രം ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഓ​ർ​മി​ക്ക​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി. 

അ​ത് ഒ​രു കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ നി​മി​ഷം മാ​ത്ര​മാ​യി​രു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ളോ​ളം കേ​ട്ട വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും പ​രാ​ജ​യ​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കും മെ​സി ന​ൽ​കി​യ മ​റു​പ​ടി​യാ​യി​രു​ന്നു. മെ​സി​യെ മ​ഹാ​നാ​ക്കു​ന്ന​ത് കി​രീ​ട​ങ്ങ​ളു​ടെ എ​ണ്ണം മാ​ത്രം കൊ​ണ്ട​ല്ല. പ​ന്ത് കാ​ലി​ൽ കി​ട്ടി​യാ​ൽ ക​ളി​യു​ടെ വേ​ഗം ത​ന്നെ മാ​റു​ന്ന അ​നു​ഭ​വ​മാ​ണ് ആ​രാ​ധ​ക​ർ​ക്ക് അ​ദ്ദേ​ഹം സ​മ്മാ​നി​ച്ച​ത്. മെ​സി അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ നി​ന്ന് പി​ന്മാ​റു​മ്പോ​ൾ മൈ​താ​ന​ങ്ങ​ളി​ൽ ഒ​രു വ​ലി​യ ശൂ​ന്യ​ത ഉ​ണ്ടാ​കും. 

ഇ​നി അ​ർ​ജ​ന്‍റീ​ന​യു​ടെ പ​ത്താം ന​മ്പ​ർ ജ​ഴ്സി​യി​ൽ അ​തേ ഇ​ട​തു​കാ​ലി​ന്‍റെ മാ​യാ​ജാ​ലം കാ​ണാ​നാ​കി​ല്ല. പ്ര​തി​രോ​ധ​താ​ര​ങ്ങ​ളെ നി​സാ​ര​മാ​യി മ​റി​ക​ട​ക്കു​ന്ന ആ ​ഓ​ട്ട​വും, അ​സാ​ധ്യ​മാ​യ കോ​ണു​ക​ളി​ൽ നി​ന്ന് പ​ന്ത് വ​ല​യി​ലെ​ത്തി​ക്കു​ന്ന കാ​ഴ്ച​ക​ളും, ഫ്രീ​കി​ക്കു​ക​ളി​ൽ പ​ന്തി​ന് ന​ൽ​കു​ന്ന മ​നോ​ഹ​ര​മാ​യ വ​ള​വു​ക​ളും പ​തി​യെ ഓ​ർ​മ​ക​ളാ​യി മാ​റും. പ​ക്ഷേ മ​ഹാ​ന്മാ​രു​ടെ കാ​ര്യ​ത്തി​ൽ വി​ര​മി​ക്ക​ൽ അ​വ​സാ​ന​മ​ല്ല.

അ​വ​ർ സൃ​ഷ്ടി​ച്ച നി​മി​ഷ​ങ്ങ​ൾ അ​ടു​ത്ത ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റ​പ്പെ​ടും. മെ​സി​യു​ടെ ഗോ​ളു​ക​ളും അ​സി​സ്റ്റു​ക​ളും റി​ക്കാ​ർ​ഡു​ക​ളും കി​രീ​ട​ങ്ങ​ളും മാ​ത്ര​മ​ല്ല, തോ​ൽ​വി​ക​ളി​ൽ നി​ന്ന് തി​രി​ച്ചു​വ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥ​യും എ​ന്നും ഒ​ർ​മി​ക്ക​പ്പെ​ടും. മൈ​താ​ന​ത്ത് ഇ​നി ആ ​പ​ത്താം ന​മ്പ​ർ ജ​ഴ്സി അ​തേ രീ​തി​യി​ൽ ച​ലി​ച്ചേ​ക്കി​ല്ല. പ​ക്ഷേ ഫു​ട്ബോ​ൾ എ​ന്ന ക​ളി നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ല​യ​ണ​ൽ മെ​സി എ​ന്ന പേ​ര് അ​തി​ന്‍റെ ച​രി​ത്ര​ത്തി​ൽ മു​ഴ​ങ്ങി​ക്കൊ​ണ്ടി​രി​ക്കും.

Latest News

Corehub Up